മാത്തൂർ ദേവസ്വം ബോർഡ് ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം
മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്കർ കൈയേറിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പരാതിയിൽ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറി പരാതി അന്വേഷിക്കും. മാത്തൂർ ദേവസ്വത്തിന്‍റെ 34 ഏക്കർ ഭൂമി ബിനാമി പേരിൽ തോമസ് ചാണ്ടി കൈക്കലാക്കിയെന്ന ദേവസ്വത്തിന്‍റെ പരാതിയിലാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സർക്കാർ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ തോമസ് ചാണ്ടിയെ ന്യായീകരിച്ച് സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാത്തൂർ ദേവസ്വം അധികൃതർ പരാതി നൽകിയതോടെയാണ് പരിശോധനയ്ക്ക് സർക്കാർ തയാറായിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് ഈ പമ്പാ നദിയുടെ മറുകരിയിലാണ് ഈ 34 ഏക്കര്‍ വിവാദഭൂമി.
മാത്തൂര്‍ ദേവസ്വത്തിന്‍റെ ഈ ഭൂമിയാണ് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്. ഈ ഭൂമി തോമസ് ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ദേവസ്വം കോടതിയെ സമീപിച്ചു. ലാന്‍ഡ് ട്രിബ്യൂണല്‍ അപ്പലറ്റ് കോടതി ഭൂമിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി. ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു.
നാല് മാസത്തിനകം ഈ ഭൂമി യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ച് കൊടുക്കണമെന്ന് നിര്‍ദ്ദേശം 2014 സെപ്തംബറില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഓരോ സാങ്കേതിക കാരണം പറഞ്ഞ് ലാന്‍ഡ് ട്രിബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ദേവസ്വത്തിന്‍റെ ആരോപണം. പട്ടയം റദ്ദ് ചെയ്യപ്പെട്ട ഭൂമിയില്‍ ഉടമസ്ഥാവാകാശം കിട്ടില്ലെന്നിരിക്കെ ഭൂമി തിരിച്ചുകൊടുക്കുന്നതിന് പകരം അധികാരമുപയോഗിച്ച് കൈവശം വെച്ചിരിക്കുകയാണെന്നാണ് മാത്തൂര്‍ ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.
ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ കോടതി റദ്ദ് ചെയ്തതോടെ ഭൂമി വിറ്റ പോള്‍ ഫ്രാന്‍സിസിസ് തോമസ്ചാണ്ടിക്ക് നല്‍കിയ തീറാധാരവും റദ്ദായി. നിയമപരമായി തോമസ് ചാണ്ടി തന്നെ ചതിച്ചപ്പോള്‍ ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. പക്ഷേ അനങ്ങിയില്ല.
വര്‍ഷം പത്ത് ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഭൂമി വിട്ട് കൊടുക്കാന്‍ തോമസ് ചാണ്ടി തയ്യാറാവതെ വന്നതോടെയാണ് ദേവസ്വം ആലപ്പുഴ ജില്ലാ കള്ക്ടറെ സമീപിച്ചത്. ഈ ഭൂമിയുടെ ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് തോമസ് ചാണ്ടി ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും മാത്തൂര്‍ ദേവസ്വം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha