ദേശീയപാതയില്‍ ചരക്കു ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഒരു ലോറി തലകീഴായി വെള്ളക്കെട്ടിലേക്ക്
ദേശീയപാതയിലെ ചെറുവത്തൂരിന് സമീപം മയിച്ച വളവില്‍ ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഒരു ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം. കോട്ടയത്തു നിന്നും പൂനെയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയില്‍ കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പഞ്ചസാര കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിച്ച ശേഷം പഞ്ചസാര കയറ്റിയ ലോറി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞു. 11 കെവി വൈദ്യുത ലൈനുകളും തൂണും തകര്‍ത്താണ് വെള്ളക്കെട്ടിലേക്ക് ലോറി പതിച്ചത്. വെള്ളത്തില്‍ അലിഞ്ഞും ഡീസല്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായും പകുതിയോളം പഞ്ചസാര നശിച്ചു.
റബര്‍ പലകകളുമായി പോകുകയായിയുന്ന ലോറിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഹൈവേ പോലീസ് എത്തിയാണ് അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്.
https://www.facebook.com/Malayalivartha