നെഞ്ചു പിടയ്ക്കുന്ന നിലവിളിയുമായി ഷെഫീക്.. ജീവിക്കാൻവേണ്ടി കൊച്ചിയിലെ റോഡിൽ വളയം പിടിക്കാനെത്തിയതാണ് ഞാൻ..
ആൾക്കൂട്ടം നോക്കിനില്‍ക്കേ കൊച്ചിയില്‍ സീരിയൽ നടികൾ യൂബര്‍ ഡ്രൈവറെ പൊതിരെ തല്ലിയപ്പോൾ നിയമനടപടിയെടുക്കേണ്ട പോലീസ് പോലും സംഭവം ഗൗരവത്തില്‍ എടുത്തില്ല. എന്നാൽ യുവതികൾ ഡ്രൈവറോട് ചെയ്ത ക്രൂരത വീഡിയോയിലൂടെ പുറത്തിറങ്ങിയപ്പോൾ നടികൾക്കെതിരെ പ്രതിഷേധിക്കാൻ ഒട്ടേറെപ്പേർ രംഗത്തെത്തി.
ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ഉടൻതന്നെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഏത് ലിംഗത്തിൽപ്പെട്ടവർ ആയിരുന്നാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടേണ്ടതല്ലേ. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാര്‍ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയക്കുകയാണ് ചെയ്തത്.
മർദ്ദിക്കുക മാത്രമല്ല ആ ദുഷ്ടസ്ത്രീകൾ ചെയ്തത്. നഗര മധ്യത്തിൽ വെച്ച് അടിവസ്ത്രം പോലും ഈ സ്ത്രീകൾ വലിച്ചൂരി പീഡിപ്പിക്കുകയായിരുന്നു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും തുടർ നടപടി ഒന്നും എടുക്കാത്തത് താൻ ഡ്രൈവർ ആയത് കൊണ്ടാണോ അതല്ല പീഢനം എന്നത് സ്ത്രീകൾക്കെതിരെ സംഭവിക്കുമ്പോൾ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.
ഷെഫീഖിന് ആ ദിവസത്തെ ശരിയായി ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താൻ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരന് ഇന്നും അറിയില്ല. നിയമം പോലും തനിക്ക് പിന്തുണ നൽകുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീക് വിങ്ങിപൊട്ടുന്നു.
കാരണം പട്ടാപ്പകൽ ജനമധ്യത്തിൽ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകളാൽ കൊച്ചിയിലെ ഈ യൂബർ ടാക്സി ഡ്രൈവർ അപമാനിക്കപ്പെട്ടത്. ജീവിക്കാൻ വേണ്ടി കൊച്ചിയിലെ റോഡിൽ വളയം പിടിക്കാനെത്തിയതാണ് താൻ . ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാൾ. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകൾ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്.
ഒരു പക്ഷെ കൂടി നിന്ന ആളുകൾ സ്ത്രീകളെ പിടിച്ച് മാറ്റിയിരുന്നെങ്കിൽ പിടിച്ച് മാറ്റിയ ആളുകൾ ചിലപ്പോൾ സ്ത്രീപീഡനത്തിന് കേസ് ചുമത്തപെട്ട് അകത്തു കിടക്കേണ്ടി വബറുമായിരുന്നു. അല്ലെങ്കിൽ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ട്വിറ്ററിലും ഹാഷ് ടാഗുമായി വനിതാ സംഘടനകളും ഫെമിനിസ്റ്റുകളും ഇതിനിടം തന്നെ രംഗത്തെത്തിയിട്ടുമുണ്ടായിരുന്നു. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു പുരുഷനായത് കൊണ്ടോ അല്ലെങ്കിൽ ഒരു ഡ്രൈവറായത് കൊണ്ടോ അവന് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല. നിയമം പോലും അകന്ന് നിൽക്കുകയും ചെയ്യുന്നു.
ആക്രമത്തിന് നേതൃത്വം നൽകിയ സ്ത്രീകൾ താര പരിവേഷത്തോട് കൂടിയാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത്. ഇതിൽ പലരും അഭിമാനിക്കുന്നുണ്ടാവുമെങ്കിലും നീതി എന്നത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു പോലെയായിരിക്കണമെന്നുള്ള വസ്തുതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കല്ലെടുത്ത് തലയ്ക്കടിക്കുക, വസ്ത്രങ്ങൾ വലിച്ചൂരുക,അപകടകരമായി മുറിവേൽപ്പിക്കുക ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ഏറ്റവും കുറഞ്ഞത് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാം എന്ന് നിയമം അനുവദിക്കുമ്പോഴാണ് ആക്രമം നടത്തിയ അന്ന് തന്നെ നാല് സ്ത്രീകളും സ്റ്റേഷനിൽ നിന്ന് ജാമ്യമെടുത്ത് ഇറങ്ങിവന്നത്.
തലയിൽ കല്ല് കൊണ്ടിടിച്ചു മാരകമായി മുറിവേൽപ്പിച്ചു, ജനമധ്യത്തിൽ വെച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അടിവസ്ത്രം അടക്കമുള്ളവ കീറി നശിപ്പിച്ചു, ദേഹത്ത് കടിച്ച് മുറിവേൽപിച്ചു. ഇത്രയം ചെയ്താൽ ശിക്ഷയില്ലാത്ത നാടാണോ ഇത്. ഒന്നും അറിയില്ല ഈ ചെറുപ്പക്കാരന്. എറണാകുളം ജനറൽ ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക്ശേഷം ശനിയാഴ്ച വീട്ടിലെത്തി വിശ്രമത്തിലാണ് ഇയാൾ. സ്ത്രീകൾക്ക് ഇവിടെ എന്തും ആകാമെന്നാണോ ഈ പാവം ചെറുപ്പക്കാരന്റെ സംഭവം സമൂഹത്തെ പഠിപ്പിക്കുന്നത്. ഷഫീക് അനുഭവിച്ച മാനസിക- ശാരീരിക പീഡനങ്ങൾക്ക് ഈ സ്ത്രീകൾ വലിയ വില കൊടുക്കേണ്ടിവരും.
https://www.facebook.com/Malayalivartha