പൂജാരി തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍ ചേലക്കരയില്‍ പൂജാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയാണ് മരിച്ചത്. വീടിനുള്ളിലാണ് ഗോപിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഒരു വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗോപിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഗോപിക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഗോപിയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha