ഷാർജ ഭരണാധികാരി കേരളത്തിലെത്തി
ഷാർജ ഭരണാധികാരി ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ടി. ജലീല്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ആണ് ഷേക്ക് സുൽത്താൻ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha