ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു
കൊച്ചിയില്‍ യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാരനെ മര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു. നടുറോഡില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം അഫ്‌സല്‍ (30) എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം ഇവര്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഡ്രൈവറെ ആക്രമിച്ച യുവതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതിന് പിന്നില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ ന്നിരിക്കുന്നത്. ഭരണകക്ഷി നേതാവിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
ഡ്രൈവറുടെ തലയ്ക്ക് കല്ലിനിടിച്ച യുവതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടിടത്ത് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് വിട്ടയച്ചത്. ഇതോടെ പോലീസ് നടപടിക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha