സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവം...പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ സ്രാവുകള്‍
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍പെണ്‍വാണിഭം സജീവമായിട്ടും ഇതുന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്താനാവാതെ പൊലീസ് നട്ടം തിരിയുകയാണ്. സംഘത്തില്‍ കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.
ആവശ്യക്കാരന്റെ ലൊക്കേഷന്‍ അനുസരിച്ച് സ്ത്രീകളെ എത്തിച്ച് കൊടുക്കുവാന്‍ പറ്റുന്ന തരത്തില്‍ വലിയ ശൃംഘലയായി മാറിയിരിക്കുകയാണ് ലൊക്കാന്‍ഡോ. അനായാസമായി ഒരാള്‍ക്ക് സൈറ്റില്‍ കയറി ഫോണ്‍ നമ്ബറിലോ വാട്ട്‌സ്ആപ്പിലോ ഡീലറെ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്ത് നിന്നുള്ള ആളേയും ഒപ്പം മലേഷ്യാ സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇക്കൂട്ടര്‍ക്കുള്ളത്.
ഉത്തരേന്ത്യന്‍ സ്ത്രീകളാണ് ലൊക്കാന്റോയുടെ പ്രധാന അട്രാക്ഷന്‍. യുവാക്കളുടെ ഫോണ്‍ നമ്ബറുകള്‍ തിരഞ്ഞ് പിടിച്ച് സര്‍വ്വീസ് മെസേജുകളുടെ രൂപത്തില്‍ നിരവധി മെസേജുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വീസ് മെസേജുകള്‍ക്ക് മറുപടി കൊടുക്കാതിരുന്നാല്‍ മതിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നതങ്ങളില്‍ പിടിപാടുള്ള വമ്ബന്‍ സ്രാവുകളാണ്.
എറണാകുളത്ത് ആലുവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആലുയില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ സംഘത്തിന് ലൊക്കാന്‍ഡോയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടത്തല്‍. എന്നാല്‍ പൊലീസ് വലയില്‍ അകപ്പെടുന്നവര്‍ സംഘത്തിന്റെ അവസാന കണ്ണികളില്‍ പെടുന്നവരായതിനാല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാറില്ല. ഷാഡോ പൊലീസ് വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്‌ബോഴും ഒരു തുമ്ബുപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
തലസ്ഥാനത്ത് കഴക്കൂട്ടം, കോവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണു പ്രധാന പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു. സംഘത്തെ പിടികൂടാന്‍ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കിയിണ്ടൈങ്കില്‍ നിലവില്‍ ആരേയും ഇത് സംബന്ധിച്ച് പിടികൂടിയിട്ടില്ല. കഴക്കൂട്ടം കേന്ദ്രീകരിച്ചു മാത്രം മൂന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .അടുത്തിടെ മ്യൂസിയത്തെ ഫ്‌ലാറ്റില്‍ നിന്നു പിടിയിലായ പെണ്‍വാണിഭ സംഘം കഴക്കൂട്ടത്തെ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha