കുടിച്ച് പൂസായി ഇത്രയൊക്കെ ചെയ്തിട്ടും ആ നടിമാര്‍ക്ക് സ്‌റ്റേഷനില്‍ കിട്ടിയത് രാജകീയ സ്വീകരണം
കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ മര്‍ദനത്തിനിരയായ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ ആരേയും അമ്പരപ്പിക്കും. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും അടിവസ്ത്രമഴിപ്പിച്ചും നഗരമധ്യത്തില്‍ തന്നെ സ്ത്രീകള്‍ ആക്രമിച്ചെന്നാണ് യുവാവ് പറയുന്നത്. നാണം കൊണ്ട് അവിടം മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കിട്ടി തല്ല്. കണ്ടു നിന്നവര്‍ക്കും ഒന്നും ചെയ്യാനായില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആശുപത്രി വീട്ടെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്നാണ് യുവാവ് ചോദിക്കുന്നത്. നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല.
പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകള്‍ തന്നെ ആക്രമിച്ചത്. മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറഞ്ഞു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ ഡ്രൈവര്‍ ആയത് കൊണ്ടാണോ അതല്ല പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട എയ്ഞ്ചല്‍ ബേബിയെന്ന കണ്ണൂര്‍ ആലക്കോട് സ്വദേശിനിയും സീരിയല്‍ നടിയുമായ യുവതി നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. എയ്ഞ്ചല്‍ ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ യുവതിക്കെതിരേ പരാതിയുയര്‍ന്നിരുന്നെങ്കിലും പോലീസ് കേസൊതുക്കി.
https://www.facebook.com/Malayalivartha