ദിലീപിന് നിർണ്ണായകം; മൂന്നാമത്തെ ജാമ്യഹർജി ഇന്ന് പരിഗണിക്കും; ദിലീപിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തീരാൻ ഇനി രണ്ടാഴ്ച്ച മാത്രം
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തേ രണ്ടുതവണയും ഇതേ ബെഞ്ച് മുമ്പാകെ രണ്ടാമത്തെ കേസായാണ് ഹർജി ഇന്ന് പരിഗണനക്കെത്തുക. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യഹർജി തള്ളിയിരുന്നു.
അതെ സമയം ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതി പറഞ്ഞത് നാദിർഷായുടെ ജാമ്യ ഹർജി പരിഗണിച്ചതിനുശേഷം ഈ കേസ് പരിഗണിക്കാമെന്നാണ്. കാരണം നാദിർഷായുടെ ജാമ്യഹർജി കോടതി അടുത്ത മാസം 4 തിയതി മാറ്റിവെച്ചിരുന്നു അതുകൊണ്ട് തന്നെ ഇന്ന് ജാമ്യ ഹർജി പരിഗണിക്കാൻ സാധ്യത കുറവാണ്.
ദിലീപിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തീരാൻ ഇനി രണ്ടാഴ്ച്ച മാത്രമാണുള്ളത്. അതിനു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാത്രവുമല്ല ഇനി സുപ്രീം കോടതിയിലേക്ക് പോകാനുള്ള സമയവും ഇല്ല . ഏത് നിമിഷവും പോലീസ് കുറ്റപത്രം സമർപ്പിക്കും. അതോടെ ദിലീപിന്റെ ജാമ്യം കിട്ടുക എന്ന സ്വപ്നം എന്നെന്നേക്കുമായി അവസാനിക്കും.
അതെ സമയം നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിൽ കാവ്യ പ്രതിയല്ലാത്തതിനാൽ അറസ്റ്റ് ഭീഷണി ഇല്ലെന്ന് കോടതി പറഞ്ഞു. അതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തീർപ്പാക്കിയത്. അതേസമയം, കേസിൽ നാദിർഷ നൽകിയ ഹർജി അടുത്ത മാസം നാലിന് പരിഗണിക്കാനായി മാറ്റി. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.
പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.
https://www.facebook.com/Malayalivartha