പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങൾ കൈക്കലാക്കി മോർഫ് ചെയ്യും, പിന്നീട് ഇയാൾ ചെയ്യുന്നത്...
ഫേസ് ബുക്കിലെ സ്ത്രീകളുടെ പ്രൊഫൈൽ ഫോട്ടോ വച്ച് സ്ത്രീകളെയും കോളേജ് വിദ്യാർത്ഥിനികളെയും വലയിൽ വീഴ്ത്തുന്നയാളെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തു. വെമ്പായം മൈലാടുംമുകൾ രാഗാലയം വീട്ടിൽ ഉണ്ണി എന്നുവിളിക്കുന്ന രാകേഷ് (25)ആണ് പോത്തന്‍കോട് പോലീസിന്റെ പിടിയിലായത്. സ്ത്രീകളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഫോട്ടോയെടുത്തു നഗ്ന ചിത്രമുണ്ടാക്കി അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കുന്നതാണ് ഇയാളുടെ ഹോബി.
ഫേസ്ബുക്ക് സൗഹൃദമുള്ള പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്തു നഗ്ന ചിത്രമുണ്ടാക്കി അശ്ലീല ഫോട്ടോകൾ അയച്ചു തരുന്നതിനും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈലിൽ നിരവധി വിദ്യാർഥികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ മോർഫുചെയ്യുന്നതിനായി ശ്രമം നടത്തുകയും ഫോട്ടോകൾ ശേഖരിച്ചു വച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി പി. അശോക് കുമാർ , സൈബർ സെല്ലിന്റെയും ഷാഡോ പോലീസിന്റെയും ചാർജ് വഹിക്കുന്ന ഡിവൈഎസ്പി അശോകൻ ആറ്റിങ്ങൽ എ എസ്പി ആദിത്യ എന്നിവരുടെ നിർദ്ദേശാനുസരണം പോത്തൻകോട് സിഐ എസ്. ഷാജി, എസ്ഐ അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha