സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു; സമയം നീട്ടി നല്‍കാനാകില്ലെന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാട് കാര്യങ്ങള്‍ വേഗത്തിലാക്കി
ഏറെ നീര്‍ണായകമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റിപ്പോര്‍ട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പിന്നാക്ക കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നതെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. നോക്കാം ധൈര്യമായിരിക്ക് എന്നാണ് അദ്ദേഹം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കുന്നത് സര്‍ക്കാരിന്റെ കര്‍ശന നിലപാട് മൂലമാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ സമയം നീട്ടി ചോദിച്ചെങ്കിലും നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. സമയം നീട്ടി നല്‍കണമെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസങ്ങളിലും ആവശ്യപ്പെട്ടിരുന്നു.
ഏറെ വിവാദമായ സോളാര്‍ കേസില്‍ അന്വേഷണം തുടങ്ങിയിട്ട് നാല് വര്‍ഷമാകുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്.
സോളര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം 2013 ഓഗസ്റ്റ് 16 നാണ് പ്രഖ്യാപിക്കുന്നത്. ജസ്റ്റിസ് ജി. ശിവരാജനെ കമ്മീഷനായി ഒക്‌ടോബര്‍ 23ന് തീരുമാനിച്ചു. അദ്ദേഹം 28ന് ചുമതലയേല്‍ക്കുകയും ചെയ്തു. സോളാര്‍ അഴിമതിയില്‍ സംസ്ഥാന ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് പേജുള്ള സാക്ഷി മൊഴികള്‍ പഠിച്ചു നിഗമനത്തിലെത്താനായി കമ്മീഷന്‍ പല തവണ കാലാവധി നീട്ടിവാങ്ങി. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷന്‍ മുന്‍പാകെ മൊഴി കൊടുത്തത് എന്ന അപൂര്‍വതയും ഈ കേസിനുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയില്‍ നിന്ന് രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.50 വരെ മൊഴിയെടുപ്പ് നീണ്ടും. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കാനായി കമ്മീഷന് മുന്നിലെത്തി.
സരിത എസ്. നായര്‍ ഹാജരാകാന്‍ പല വട്ടം വിസമ്മതിച്ചതോടെ കമ്മീഷന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നാണ് സരിത ഹാജരായത്. കേരളത്തില്‍ ഒരു കമ്മീഷന്‍ ആദ്യമായാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. രണ്ടു തവണ രഹസ്യ മൊഴികളും കമ്മീഷന്‍ രേഖപ്പെടുത്തി. ബിജു രാധാകൃഷ്ണന്‍ നേരിട്ടു സരിത എസ്. നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ സരിതയെ വിസ്തരിച്ചപ്പോള്‍.
https://www.facebook.com/Malayalivartha