സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത്
സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. നിയമവ്യവസ്ഥയില്‍ അതിയായ വിശ്വാസമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറും. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ആറു മാസ കാലാവധിയില്‍ നിയമിച്ച കമ്മീഷന്റെ കാലാവധി പല തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha