ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്.നായർ
സോളാർ കേസിൽ ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായർ. സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ഇന്ന് മൂന്നുമണിക്ക് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. കമ്മീഷന്റെ കാലാവധി 27 ന് അവസാനിക്കുകയാണ്. ഇതിനുമുൻപ് കമ്മീഷന് രണ്ടു പ്രാവശ്യം കാലാവധി നീട്ടിക്കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha