മലയാളക്കരയെ ഇളക്കി മറിച്ച സരിതയുടെ സാരികള്‍ വീണ്ടും ചര്‍ച്ചയാകുന്നു
സോളാര്‍ കേസിലൂടെ മന്ത്രിസഭയെ ഇളക്കിമറിച്ച സരിത എസ് നായര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരുകാലത്ത് ഏറെ ചര്‍ച്ചചെയ്ത് പിന്നീട് വാര്‍ത്തകളില്‍ നിന്നും അകന്ന ആ സരിത സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ വീണ്ടും എത്തുകയാണ്.
കുപ്രസിദ്ധിയില്‍ നിന്ന് വളരെപ്പെട്ടെന്ന് മലയാളികളുടെ ആരാധനാ പാത്രമായി മാറിയയാളാണ് സരിത. അവരുടെ മേക്കപ്പും ലക്ഷങ്ങള്‍ വിലപിടിച്ച സാരികളും ഏറെ ചര്‍ച്ചയായി. ഓരോ തവണ കോടതിയില്‍ വരുമ്പോഴും അവരുടെ സാരി കണ്ട് മലയാളികള്‍ വിസ്മയിച്ചു. ഇത്രയ്ക്കും സെലക്ഷന്‍ ഇവര്‍ക്കെവിടെ നിന്നും കിട്ടുന്നു എന്നാണ് ആരാധകര്‍ ചോദിച്ചത്. താന്‍ പണ്ടു മുതലേ സാരിയിലും മേക്കപ്പിലും ശ്രദ്ധിച്ചിരുന്നതായാണ് സരിത തന്നെ വെളിപ്പെടുത്തിയത്.
വീട്, ഓഫീസ്, ബസ്, ട്രെയിന്‍, എന്നുവേണ്ട നാലാള്‍ കൂടുന്ന എവിടേയും സരിതയുടെ സാരിയായിരുന്നു അന്നത്തെ സംസാരം. സരിതയുടെ വാര്‍ത്ത കാണുന്നവരില്‍ ആരെങ്കിലും ഒരാളെങ്കിലും അവരുടെ സാരിയെ പറ്റി സംസാരിക്കാതിരുന്നിട്ടുണ്ടോ. കണ്ണഞ്ചിപ്പിക്കുന്ന വില കൂടിയ എത്രയെത്ര പട്ടു സാരികള്‍.
സരിതയുടെ ഈ പട്ടു സാരികളില്‍ കണ്ണുവയ്ക്കാത്ത ഏതു തരുണീമണികളാ ഈ ഭൂമി മലയാളത്തിലുള്ളത്. അങ്ങനെ കോടതിയില്‍ നിന്നും കോടതിയിലേക്കുള്ള സരിതയുടെ വരവ് ചാനലുകളേയും ഒരു കളര്‍ഫുളാക്കി.
ഒരുവശത്ത് സരിത ഇങ്ങനെ അടിച്ചു പൊളിക്കുമ്പോള്‍ മറ്റൊരാളുടെ കാര്യവും നമ്മള്‍ കാണണം. സരിതയുടെ കെട്ടിയോനെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്ന ബിജുരാധാകൃഷ്ണന്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ വിലങ്ങുംവെച്ച്ഒറ്റ മുണ്ടുമുടുത്ത് കഷ്ടപ്പെടുമ്പോഴാണ് സരിതയുടെ ഈ സാരി മേള.
സരിതയുടെ അണിഞ്ഞൊരുങ്ങിയുള്ള വരവ് എല്ലാവര്‍ക്കും കൗതുകമാണ്. സട്രൈറ്റ് ഇന്‍ ചെയ്ത മുടി പിരുത്തിട്ടിരിക്കും. മുഖത്താണെങ്കില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയതു പോലുള്ള ചൈതന്യം. ജയിലിനകത്ത് സരിതയ്ക്ക് വേണ്ടി പ്രത്യേക സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ രഹസ്യമായി നല്‍കുന്നുണ്ടെന്ന് പരക്കെ ആക്ഷേപവുമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അത് തുറന്നു പറഞ്ഞിരുന്നു. സരിതയുടെകോടതിയിലേക്കുള്ള പോക്ക് ഒരു ഫാഷന്‍ ഷോയാണ്.
അസൂയക്കാരായ സ്ത്രീജനങ്ങളുടെ മനസിലിരിപ്പ് കണ്ടിട്ടാണോ എന്തോ അവസാനം കോടതിയും പറഞ്ഞു. സരിതയുടെ ഈ സാരിയുടെ ഉറവിടം എവിടെന്ന്? ജനങ്ങളെ പറ്റിച്ച പണം കൊണ്ട് വാങ്ങിയ സാരി കണ്ടുകെട്ടണം. നല്ല കഥ! ഒന്നും നടന്നില്ല.
ജയിലിലുള്ള സരിത എത്ര പട്ടു സാരി ഉടുത്തു എന്നറിയാന്‍ ഇതിനിടയ്ക്ക് പലരും ഗവേഷണവും നടത്തി. ഫലമോ ഗൂഗിള്‍ സെര്‍ച്ചില്‍ സരിതയെ തേടിയവര്‍ ലക്ഷം കഴിഞ്ഞു.
എന്തായാലും ഇത്രയേറെ സാരിയുണ്ടെന്ന് നമ്മള്‍ കണ്ട, കോടതി പറഞ്ഞ ആ സരിത പുറത്തിറങ്ങിയപ്പോഴും മലയാളികളെ ഞെട്ടിച്ചു. ചാനല്‍ പരിപാടികളില്‍ നിറഞ്ഞും ആല്‍ബത്തിലഭിനയിച്ചും മൂകാംബികയില്‍ പോയും സിനിമയിലഭിയിച്ചും തകര്‍ത്തു.
പക്ഷെ എല്ലായിടത്തുമുണ്ടായിരുന്നു ആ സരിത ടച്ചുള്ള സാരി. അത് ബ്രാന്റ് ചെയ്യാന്‍ പോലും ചിലര്‍ ശ്രമിച്ചു.
https://www.facebook.com/Malayalivartha