മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റ്
മലബാര്‍ മെഡിക്കല്‍ കോളജില്‍ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിന് പുറത്താക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം. 33 കുട്ടികളില്‍ 22 പേര്‍ ബാങ്ക് ഗ്യാരന്റി നല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്ന് രാവിലെ ക്ലാസില്‍ കയറ്റിയതായും അധികൃതര്‍ അറിയിച്ചു.
ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണ് 33 എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് കോളജ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നത്. ഗ്യാരന്റി തുക ഹാജരാക്കാതെ ക്ലാസില്‍ കയറേണ്ടെന്നു വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുകയായിരുന്നു.
കുട്ടികളോടു ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി.
https://www.facebook.com/Malayalivartha