ഭാര്യയുടെ കരച്ചിൽ സഹിക്കാനായില്ല; ശവസംസ്‌കാര ചടങ്ങിനിടെ മരിച്ച ഭർത്താവ് കണ്ണ് തുറന്നു
ആദൂരില്‍ ശവസംസ്‌കാര ചടങ്ങിനിടെ മരിച്ച വ്യക്തിയ്ക്ക് പുനര്‍ജന്മം. കൊയക്കുടുവിലെ ലക്ഷ്മണന്‍ (45) ആണ് സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ കണ്ണു തുറന്ന് നാട്ടുകാരേയും ബന്ധുക്കളേയും അമ്പരപ്പിച്ചത്.
മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടതോടെ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശവസംസ്‌കാരത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പിണങ്ങി സ്വന്തം വീട്ടില്‍ പോയിരുന്ന ലക്ഷ്മണിന്റെ ഭാര്യയും മക്കളും മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയത്.
ഭര്‍ത്താവിന്റെ മൃതുദേഹം കണ്ട ഇവര്‍ അലമുറയിട്ടു കരയുന്നതിനിടെ ലക്ഷ്മണന്‍ കണ്ണു തുറക്കുകയായിരുന്നു. മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ലക്ഷ്മണന്‍ മരിച്ചെന്ന വിവരം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. പഞ്ചായത്തിന്റെ ആംബുലന്‍സുമായി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ലക്ഷ്മണിന്റെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.
പിന്നീടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവമറിഞ്ഞെത്തിയ ആദൂര്‍ പോലീസ് ലക്ഷ്മണിന് ജീവനുണ്ടെന്ന് സ്ഥീരീകരിച്ച് വിദഗ്ദ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേര്‍ലക്കട്ട ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരാഴ്ചമുമ്പ് ആദൂര്‍ പോലീസ് സ്റ്റേഷന് സമീപംവെച്ച് ഗുരുതര മര്‍ദ്ദനമേറ്റാണ് ലക്ഷ്മണന്‍ ആശുപത്രിയിലായത്.
ആശുപത്രിയില്‍ കഴിയവേ പോലീസ് ലക്ഷ്മണിന്റെ മൊഴി ശേഖരിക്കുകയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha