കടങ്ങളെല്ലാം തീര്‍ത്ത് സരിത സ്വസ്ഥവും സമാധാനവുമായ ജീവിതം നയിക്കുമ്പോള്‍ വഴിയാധാരമായത് രണ്ടു പേര്‍; സരിതയെ കെട്ടിയിറക്കിവര്‍ രക്ഷപ്പെട്ടപ്പോള്‍ ഏറെ വിഷമിച്ച് ബാബുവും ബെന്നിയും
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ സോളാര്‍ ലൈറ്റിന് കുട പിടിച്ച രണ്ടു പേര്‍ രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഔട്ടായ കാഴ്ച കേരളം സാകൂതം നോക്കി കാണുന്നു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബുവും ഉമ്മന്‍ ചാണ്ടിയുടെ തേര് തെളിച്ച ബെന്നി ബഹനാനുമാണ് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷരായത്.
കെ ബാബുവാണ് ജസ്റ്റിസ് ജി ശിവരാജനെ സോളാര്‍ കമ്മീഷനായി നിയമിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജഡ്ജിമാരെ വിരമിക്കുമ്പോള്‍ വിവിധ തസ്തികകളില്‍ നിയമിച്ചിരുന്നത് കെ.ബാബു ആയിരുന്നു. ബെന്നി ബഹനാന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു.
സോളാര്‍ കേസില്‍ മറ്റൊരാളെയാണ് അന്വേഷണ കമ്മീഷനായി തീരുമാനിച്ചിരുന്നത്. കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ആ മുതിര്‍ന്ന ന്യായാധിപന് രമേശ് ചെന്നിത്തലയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയാണ് മുതിര്‍ന്ന ന്യായാധിപനെ നിര്‍ദ്ദേശിച്ചത്.
ഉമ്മന്‍ ചാണ്ടിയെക്കാള്‍ മുമ്പേ അദ്ദേഹത്തിന്റെ പേര് വെട്ടിയത് കെ. ബാബുവാണ്. ഉമ്മന്‍ ചാണ്ടിയെ മുതിര്‍ന്ന ന്യായാധിപന്‍ പാര വയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പേര് വെട്ടിയത്. തുടര്‍ന്ന് ജസ്: ശിവരാജനെ നിയമിച്ചത്. അദ്ദേഹത്തിന് മറ്റൊരു സ്ഥാനവും നല്‍കി.
സോളാര്‍ ഇടപാടില്‍ കളളകളികള്‍ നടത്തിയത് കെ ബാബുവും ബെന്നി ബഹനാനും ചേര്‍ന്നാണെന്ന കാര്യം നാട്ടില്‍ പാട്ടാണ്. ബാറുകാരില്‍ നിന്ന് പിരിച്ച പണം സരിതക്ക് കേസൊതുക്കാര്‍ നല്‍കിയെന്നും പ്രചരണമുണ്ടായിരുന്നു. ഏതായാലും സരിതയാണ് ബെന്നിയുടെ സീറ്റ് തട്ടി കളഞ്ഞത്. ബാബുവിനെ കുരുക്കിയത് സരിതക്ക് പുറമേ ബാറും.
സോളാര്‍ റിപ്പോര്‍ട്ടില്‍ കാര്യമായി എന്തെങ്കിലും കേരളം പ്രതീക്ഷിക്കുന്നില്ല. റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുപാട് കാലതാമസവും ഉണ്ടായി. ഒടുവില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് കമ്മീഷന്‍ വഴങ്ങുകയായിരുന്നു. സോളാറില്‍ നിന്നും നഷ്ടമുണ്ടായത് മുന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ്. ഉമ്മന്‍ ചാണ്ടിക്കും ബാബുവിനും ബെന്നിക്കും. മൂന്നുപേരും അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായി. മികച്ച ഭരണാധികാരിയായ ഉമ്മന്‍ ചാണ്ടിയെ കേരളം തിരസ്‌കരിച്ചു. സുധീരന്റെ വാക്കുകള്‍ അവഗണിച്ച് മത്സരിക്കാനിറങ്ങിയ ബാബു തോറ്റു. ബെന്നിക്ക് സീറ്റ് കിട്ടിയുമില്ല.
സരിതയാകട്ടെ എറണാകുളത്ത് ആഡംബം ജീവിതം നയിക്കുന്നു. കടങ്ങളെല്ലാം തീര്‍ത്ത് സ്വസ്ഥവും സമാധാനവുമായാണ് സരിത ജീവിക്കുന്നത്. സരിതയെ കെട്ടിയിറക്കിവരൊക്കെ രക്ഷപ്പെടുകയും ചെയ്തു. പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം!
https://www.facebook.com/Malayalivartha