കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ
കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസ് മത്സരങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്തും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി തലവന്‍ രാമചന്ദ്രനാണ് തീരുമാനം പ്രഖ്യാപിച്ചത്. 29 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
സ്പിക്കര് ജി കാര്ത്തികേയന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്, മറ്റു മന്ത്രിമാര്‍, എംഎല്‍എമാര്‍, കക്ഷി നേതാക്കള്‍, കായികതാരങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട ചടങ്ങിലായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലായാണ് ഗെയിംസ് നടക്കുക. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മറ്റ് രാജ്യാന്തര മത്സരങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് കേരളം സമര്‍പ്പിച്ച തീയതി അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 15ന് മുന്‍പ് ഗെയിംസ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 1,200 മെഡലുകള്‍ ഗെയിംസില്‍ വിതരണം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha