സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കും
സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ സൗജന്യമാക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചതാണിത്. അവയവമാറ്റം ഒഴികെയുള്ള ശസ്ത്രക്രിയകളാകും സൗജന്യമാക്കുക. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മറുപടി പറയവെയാണ് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ശസ്ത്രക്രിയ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചത്. ശസ്ത്രക്രിയയ്ക്ക് പുറമേ ലാബ് പരിശോധനയും ഡയാലിസിസും സൗജന്യമാക്കും.
https://www.facebook.com/Malayalivartha