എങ്ങനെ ചോദിച്ചാലും മറുപടിയില്ല: ഗണേഷ് വിഷയത്തില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്നത്തെ മന്ത്രി സഭായോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമ പ്രവര്‍ത്തകര്‍ തുടരെ തുടരെ ഗണേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചെങ്കിലും എങ്ങനെ ചോദിച്ചാലും മറുപടിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്നലെ ഗണേഷ് കുമാര്‍ ക്ലിഫ് ഹൗസിലെത്തി രാജിവെക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി ഗണേഷിന്റെ രാജി സ്വീകരിച്ചിട്ടില്ല. അതേസമയം ഇന്ന് രാവിലെ ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചന്‍ മുഖ്യമന്ത്രിയുമായി അര മണിക്കൂറോളം സംസാരിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗണേഷ് കുമാര്‍ രാജിവെക്കേണ്ടിവരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും പറഞ്ഞിരുന്നു.
തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതിന്റെ പേരില്‍ ഒരു സ്‌ത്രീയുടെ ഭര്‍ത്താവ് ഒരു മന്ത്രിയെ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിച്ചു എന്ന് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന് ആരോപണ വിധേയനായ മന്ത്രി ഗണേഷ് കുമാറാണെന്നും, ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കണമെന്നും പി.സി.ജോര്‍ജ് അവശ്യപ്പെട്ടു. മറ്റു മന്ത്രിമാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ആ വ്യക്തിയുടെ പേര് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha