ഗോമാംസം കൈയ്യില്‍ സൂക്ഷിക്കുന്നവരുടെ മരണം ആഘോഷിക്കുമെന്ന് ശശികല
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വിദ്വേഷ പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയ്യില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്ന് ശശികല പറഞ്ഞു.
വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ തങ്ങളുടെ മതാചാരങ്ങള്‍ ഇരുവരും പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു. മാധ്യമപ്രവര്‍ത്തക ഗൗരി ലേങ്കഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശാന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ല.
ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപെതരഞ്ഞെടുപ്പില്‍ പത്ത് വോട്ട് അധികംകിട്ടാന്‍ വേണ്ടിയാണ്- ശശികല കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha