പോലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
പെയിന്റടിവിവാദത്തിൽ ബെഹ്‌റയ്‌ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് തള്ളി. ടി.പി സെന്‍കുമാറിന് അനുകൂലമായ കോടതിവിധിയെ തുടര്‍ന്ന് ഡി.ജി.പി സ്ഥാനത്തുനിന്ന് ബെഹ്‌റ മാറുന്നതിനു മുന്‍പാണ് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു പ്രത്യേക കമ്പനിയുടെ പ്രത്യേക കോഡിലുള്ള പെയിന്റ് അടിക്കണമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഇതുവഴി അഞ്ചു കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പെയിന്റടി വഴി ക്രമക്കേട് നടന്നിട്ടില്ലെന്നും പെയിന്റിന്റെ നിറം തിരിച്ചറിയുന്നതിനു വേണ്ടിയാണ് കമ്പനിയുടെ കോഡ് നിര്‍ദേശിച്ചതെന്നും അതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും വിജിലന്‍സ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരവ് നടപ്പാക്കിയ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ഉത്തരവില്‍ പറയുന്ന ഡ്യുലക്സ് കമ്ബനിയുടെ പെയിന്റല്ല അടിച്ചതെന്നും ഈ കളര്‍ കോഡിലുള്ള ഏഷ്യന്‍ പെയിന്‍റ് കമ്ബനിയുടെ പെയിന്റാണ് അടിച്ചതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha