സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍ ഇനി ഓര്‍മ്മ; മൃതദേഹം സംസ്‌കരിച്ചു
സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍ ഇനി ഓര്‍മ്മ. ഇന്നലെ അന്തരിച്ച അരവിന്ദാക്ഷന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം തിരുന്നക്കരയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പാര്‍ട്ടി പ്രവര്‍ത്തകരും, നേതാക്കളും അടക്കം സമൂഹത്തിന്റെ നാനതുറയിലുള്ളവരാണ് തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കെ.ആര്‍. അരവിന്ദാക്ഷന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പാര്‍ട്ടിയോഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദീര്‍ഘകാലമായി കരള്‍ രോഗ ബാധിതനായിരുന്നു.
https://www.facebook.com/Malayalivartha