ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം ഏരൂരിൽ ഏഴുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
കൊല്ലം റൂറൽ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
https://www.facebook.com/Malayalivartha