ഉദ്ഘാടന വേദിയില്‍ ജയറാമിനൊപ്പം ശ്രദ്ധാകേന്ദ്രമായി ഒരു അജ്ഞാതന്‍ ; ഒടുവിൽ പോലീസ് പൊക്കി
തുഞ്ചന്‍ വിദ്യാരംഭ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജയറാമിനൊപ്പം ശ്രദ്ധാകേന്ദ്രമായി ഒരു അജ്ഞാതനെയും കാണാനിടയായത്.
ഉദ്ഘാടനത്തിന് ജയറാം എത്തിയതോടെയാണ് ഈ അജ്ഞാതനും പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ജയറാമിനോപ്പം കൂടെ നില്‍ക്കുകയും ആരാധകരേയും സുരക്ഷയൊരുക്കിയ പോലീസുകാരേയും മാറ്റി വേദിയിലേക്ക് വഴിയോരുക്കുകയും ചെയ്ത ആ യുവാവ് നടന്‍ ജയറാമിനൊപ്പം എത്തിയ ആളാണെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ആ അജ്ഞാതൻ മുഖ്യസംഘാടകനാണെന്ന് ജയറാമും കരുതിയതോടെ അയാൾ ചടങ്ങ് തീരും വരെ വേദിയിലെ ശ്രദ്ധാ കേന്ദ്രമായി.
കിട്ടിയ അവസരം പാഴാക്കാതെ അയാള്‍ ജയറാമിനോട് സംസാരിക്കുകയും കൂടെനിന്ന് ചിത്രമെടുക്കുകയും ചെയ്തു. എംടിയെ അധ്യക്ഷ പ്രസംഗത്തിന് ക്ഷണിച്ചതോടെ എംടിയെ കൈപിടിച്ച് മൈക്കിനടുത്ത് വരെ കൊണ്ടുപോയി. ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയതോടെ എംടിയുടെയും ജയറാമിന്റേയും ഇടയില്‍ നിന്ന് ഇയാളും തിരിതെളിച്ചു.
വേദിയില്‍ സംസാരിച്ചപ്പോള്‍ തന്റെ അടുത്ത് കൂടിപറ്റിയ യുവാവ് ആരാണെന്ന് എംടി സംഘാടകരോട് തിരക്കിയപ്പോഴാണ് അയാളെപ്പറ്റി ആർക്കും അറിയില്ലെന്ന് മനസിലായത്. തുടർന്ന് സംഘാടകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ പേരും വിലാസവും ആദ്യം മാറ്റി പറഞ്ഞ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദിച്ചപ്പോഴാണ് താന്‍ തൃശ്ശൂര്‍ സ്വദേശി മുജിലാലാണെന്ന് യുവാവ് തുറന്നു പറഞ്ഞത്. ജയറാമിനോടുള്ള കടുത്ത ആരാധനകൊണ്ടാണ് വേദിയില്‍ കയറിയതെന്നും മുജിലാല്‍ പറഞ്ഞു. എന്തായാലും പരിപാടിയുടെ അവസാനം വരെയും എല്ലാവിധ സഹകരണത്തോടും ആയാളും കൂടെയുണ്ടായിരുന്നു
https://www.facebook.com/Malayalivartha