ഫാ. ടോം ഉഴുന്നാലില്‍ ഞായറാഴ്ച കൊച്ചിയിലെത്തും
തീവ്രവ്രവാദികളുടെ തടവില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഞായറാഴ്ച കൊച്ചിയിലെത്തും. ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴരയ്ക്ക് റോമില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.
കേരളത്തില്‍നിന്നുള്ള എംപിമാരും സഭാ പ്രതിനിധികളും ചേര്‍ന്ന് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത എല്ലാവരോടും നന്ദിയറിയിച്ച ശേഷം പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഞായറാഴ്ച കൊച്ചിയിലെത്തുന്ന ഫാ. ഉഴുന്നാലില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha