മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിച്ച് ബി ജെ പി
ഷാര്‍ജയിലെ ജയിലില്‍ കഴിയുന്നവരുടെ മോചനത്തിന് വേണ്ടി കേരള മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെ പരിഹസിച്ച് ബി ജെ പി നേതാവ് എം ടി രമേശ്. പ്രസ്താവനയിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഷാര്‍ജയില്‍ ചെറിയ കേസില്‍പ്പെട്ട് കഴിയുന്ന149 ല്‍ പരം ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചിരുന്നു.
ഇതിനു പിന്നാലെ യുഎയിലെ മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയചിരുന്നു.
https://www.facebook.com/Malayalivartha