മുഖ്യമന്ത്രി പിണറായി വിജയനെയും കേരളാ സര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേയെന്ന് കെ.സുരേന്ദ്രന്‍
കേരളാ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമര്‍ശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും കേരളാ സര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ?. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വിമര്‍ശനങ്ങളോട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിയോജിക്കാം. ചില മാദ്ധ്യമങ്ങളുടെ പ്രവൃത്തി കണ്ടാല്‍ തോന്നുന്നത് ഇവിടെ അടിയന്തരാവസ്ഥ ഉള്ളതുപോലെയാണ്. വിജയദശമി പ്രസംഗത്തിനിടെ മോഹന്‍ജി ഭാഗവത് നടത്തിയ വിമര്‍ശനം വസ്തുതാപരമാണ്.
കേരളത്തിലും ബംഗാളിലും ജിഹാദി ഭീകരത ശക്തിപ്പെടുന്നു. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് താല്‍പ്പര്യം വെച്ച് തീവ്രവാദികളെ സഹായിക്കുന്നു. ഈ വിമര്‍ശനം സംഘം ഇതാദ്യമായല്ല ഉന്നയിക്കുന്നത്. സര്‍ക്കാര്‍ തെറ്റ് തിരുത്തുന്നതുവരെ വിമര്‍ശനം തുടരും.
https://www.facebook.com/Malayalivartha