മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു
പുത്തനത്താണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്‍പകഞ്ചേരി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കാറില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാത്രക്കാര്‍ പുറത്തിറങ്ങിയത്.
അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. എന്നാല്‍ തീ അണയ്ക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയിരുന്നു.
https://www.facebook.com/Malayalivartha