മദ്യം വാങ്ങാന്‍ സ്ഥിരമായി ബീവറേജസിലേക്ക് പോയിരുന്നപ്പോൾ ജിഷയില്‍ താന്‍ആകൃഷ്ടനായി; ജിഷയുടെ ഘാതകന്റെ കുറ്റസമ്മതമൊഴി ഇങ്ങനെ...
കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍.രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമോയെന്ന സംശയം പലര്‍ക്കുമുണ്ട്.അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷന്‍. 2016 ഏപ്രില്‍ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ അതിദാരുണമായികൊല്ലപ്പെട്ടത്.
ലൈംഗിക പീഡനത്തെ ചെറുത്ത ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നതാണ് പ്രതിയ്ക്കെതിരേയുള്ള പ്രധാന ആരോപണം. അമീറുളിന്റെ കുറ്റ സമ്മതമൊഴിയില്‍ പറയുന്നതിങ്ങനെ…
വീട്ടില്‍ മറ്റാരുമില്ലെന്ന്മനസ്സിലാക്കിയാണ് വൈകിട്ട് അഞ്ചു മണിയോടെ ജിഷയുടെ വീട്ടിലെത്തുന്നത്.വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ അകത്തു നിന്ന ജിഷ തന്നെ കണ്ടെന്ന് അമീറുള്‍ പറയുന്നു. ഉടന്‍ജിഷ പുറത്തേക്കു വന്ന് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പോകാമെന്ന്തീരുമാനിച്ച് അല്‍പദൂരം നടന്നു. അന്നേരമാണ് ജിഷയെ ഉപദ്രവിക്കണമെന്ന തോന്നലുണ്ടായത്. തിരിച്ചുവരുമ്പോഴും അവള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. താന്‍ അവളെ തള്ളി.
അകത്തിട്ടുവെന്നും വീഴ്ചയില്‍ നിന്നും ചാടിയെഴുന്നേറ്റ ജിഷ തന്നെ ബലപ്രയോഗത്തിലൂടെപുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കാല്‍ കൊണ്ട് വാതില്‍ അടച്ചുവെന്നും അമിറുള്‍ പറയുന്നു. ബലമായി കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ജിഷ കൈയ്യില്‍ കടിച്ചു. ഈ അവസരത്തില്‍ താന്‍ അവളുടെതോളിലും കടിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ജിഷയുടെദേഹമാസകലം കുത്തിയെന്നും അമിറുള്‍ പറയുന്നു. കത്തി പിടിച്ചിരുന്ന കൈയ്യില്‍ ജിഷ ബലമായിപിടിച്ചിരുന്ന കാരണം കുത്ത് ശരിക്ക് ഏറ്റില്ലയെന്നും അമിറുള്‍ പറയുന്നു. ഇതിനിടയില്‍ അവളുടെ ചുരിദാര്‍ ബോട്ടം വലിച്ചൂരാന്‍ ശ്രമിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവള്‍ ഒരു നിമിഷംതിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ജിഷയുടെ മുതുകില്‍ കുത്തി.
അപ്പോഴും ജിഷയുടെശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്നഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയംവെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തിതാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നുവെന്ന് അമിറുള്‍ പറയുന്നു.
” ആ സമയത്ത് ജിഷ വെള്ളം ചോദിച്ചപ്പോള്‍ ഞാന്‍ മദ്യം വായിലേക്കൊഴിച്ചു കൊടുത്തു.അത്യാര്‍ത്തിയോടെ അവളത് അകത്താക്കി.തുടര്‍ന്നു ഞാന്‍ ലൈംഗികബന്ധത്തിന് തയ്യാറായി.ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും അവളുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ബലമായി പ്രാപിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വാശിയ്ക്കാണ് ജനനേന്ദ്രിയത്തില്‍കുത്തിയത്. അത് ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ തുടര്‍ന്നു.” അമിറുള്‍ പറഞ്ഞു. മരണംഉറപ്പായതോടെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി താന്‍ സ്ഥലം വിട്ടുവെന്നും അമിറുള്‍ പറയുന്നു.സാഹചര്യത്തെളിവുമായി പൊരുത്തപ്പെടുന്നതാണ് ഈ കുറ്റസമ്മതമൊഴിയെന്നാണ് അന്വേഷണ സംഘത്തിന്റെവിലയിരുത്തല്‍.
കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ച രക്തക്കറ കേസില്‍ നിര്‍ണായ തെളിവാണ്.മദ്യം വാങ്ങാന്‍സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയില്‍ താന്‍ആകൃഷ്ടനായതെന്നാണ് അമിറുള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ളകനാല്‍ബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നില്‍ജിഷയുണ്ടെങ്കില്‍ താന്‍ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുമായിരുന്നെന്നുംഇതില്‍ ജിഷ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജിഷയുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീരുംമുറിയിലെ കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറയും പിശോധിച്ചതില്‍ നിന്നുംലഭിച്ച ഡി എന്‍ എ ഫലം മാത്രം മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞത്എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ സംഭവത്തിനു ശേഷം ഉയര്‍ന്ന ക്വട്ടേഷന്‍ആരോപണങ്ങളെപ്പറ്റി പോലീസ് വേണ്ടത്ര രീതിയില്‍ അന്വേഷിച്ചില്ലയെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha