ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സിന്ധു മേനോന്റെ അമ്മയെ ആശുപത്രിയില്‍ എത്തിച്ചില്ല
സിന്ധു മേനോന്റെ അമ്മ ശ്രീദേവിക്ക് വാഹനാപടത്തില്‍ പരിക്കേറ്റെങ്കിലും ആശുപത്രിയിലെത്തിച്ചില്ല. ശ്രീദേവി യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷ സിഗ്‌നലില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ ടാക്‌സി ഇടിക്കുകയായിരുന്നു. ബംഗളൂരുവിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ബംഗളൂരുവിലെ മല്ലേശ്വരത്തേക്ക് ഓട്ടോയില്‍ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.
നെഞ്ചിന് പരിക്കേറ്റ ശ്രീദേവിയെ ആശുപത്രിയിലെത്തിക്കാതെ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു. ഇതേ തുടര്‍ന്ന് ശ്രീദേവി തന്റെ മകനായ മനോജിനെ വിളിച്ചുവരുത്തുകയും ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.
സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. കാര്യമായ പരിക്കുകളില്ലെങ്കിലും പരിക്കേറ്റയാളെ ആശുപത്രിയിലാക്കാതെ മനുഷ്യത്വം വെടിഞ്ഞ് പെരുമാറിയ ഡ്രൈവര്‍മാരെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
രാജമാണിക്യം, തൊമ്മനും മക്കളും തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സിന്ധു മേനോന്‍. മലയാളത്തില്‍ മഞ്ചാടിക്കുരുവിലാണ് സിന്ധു മേനോന്‍ അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha