കാത്തിരിപ്പിനു വിരാമം ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി
പ്രാര്‍ഥനയോടെയുള്ള ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി. ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി. ബംഗ്‌ളൂരുവില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദഹത്തിന് വിമാനതാവളത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം വെണ്ണല ഡോണ്‍ ബോസ്‌കോയിലേക്ക് പോകും. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഉഴുന്നാലിന്‍ കേരളത്തിലെത്തുന്നത്.അദ്ദേഹത്തെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് വിവാദമായി.
ഫാ.ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ എത്താത്തത് മോശമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊച്ചിയില്‍നിന്ന് വൈകീട്ട് നാലിന്പാലാ ബിഷപ്‌സ് ഹൗസില്‍ എത്തുന്ന ഫാ. ടോമിനെ ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് 5.30ന് ജന്മനാടായ രാമപുരം സന്റെ് അഗസ്റ്റിന്‍സ് പള്ളിയില്‍ അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി നടക്കും. തുടര്‍ന്ന് പൗരാവലിയുടെയും ഇടവകയുടെയും നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കും. ഇതിനുശേഷം രാത്രി എട്ടരയോടെയാകും രാമപുരത്തെ ജന്മഗൃഹത്തിലെത്തുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും റോസാപ്പൂ നല്‍കിയാകും സ്വീകരിക്കുക. അമ്പതിലേറെ കുടുംബാംഗങ്ങളാകും ഇവിടെ ഒത്തുചേരുക. കുടുംബാംഗങ്ങള്‍ അച്ചനോടൊപ്പം ജപമാല ചൊല്ലി നന്ദിയര്‍പ്പിക്കും
അമ്മയുടെ വിയോഗവേളയിലാണ് അവസാനം ഫാ. ടോം നാട്ടിലും വീട്ടിലുമെത്തി മടങ്ങിയത്. ബന്ദിയാക്കപ്പെട്ട കാലത്ത് വിമോചന അഭ്യര്‍ഥനയുമായി കുടുംബാംഗങ്ങള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. ഒന്നരവര്‍ഷമായി കുടുംബാംഗങ്ങള്‍ അഖണ്ഡ ജപമാലയും ഉപവാസ പ്രാര്‍ഥനകളുമായി കാത്തിരിക്കുകയായിരുന്നു. മോചിതനായശേഷം ഫാ. ടോം രാമപുരത്തെ ബന്ധുക്കളുമായി റോമില്‍നിന്ന് ഫോണില്‍ സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha