ഗണേഷ്‌കുമാര്‍ സുകുമാരന്‍ നായരെ കണ്ടത് വെറുതേയായില്ല, വിഷയം യു.ഡി.എഫിന്റെ ആഭ്യന്തരം മാത്രം, പി.സി.വിഷയത്തിന് മറുപടിയില്ല
എന്‍എസ്‌എസിന്റെ അരുമയായിരുന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ . എന്നാല്‍ ബാലകൃഷ്‌ണപിള്ള ഗണേഷിനെതിരായതോടെ സ്വാഭാവികമായ ഒരകല്‍ച്ച എന്‍എസ്‌എസിന് ഉണ്ടായിട്ടുണ്ട്. ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം എന്‍എസ്‌എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നയരെ കണ്ടിരുന്നു. അതോടെ സെക്രട്ടറിയുടെ മനസലിഞ്ഞു.ഗണേഷ് കുമാര്‍ വിഷയം യു.ഡി.എഫിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും എന്‍.എസ്.എസ് ഒരു പക്ഷത്തും നിന്നിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അഭിപ്രായം പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇതേ വരെ പക്ഷം പിടിച്ചിട്ടില്ല. ഇനി പക്ഷം പിടിക്കാനുമില്ല. ബുധനാഴ്ച ഗണേഷ് കുമാറുമായി ഒരുമണിക്കൂറോളം സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നത്തലയും മുന്‍കൈയെടുത്താണ് യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. ഗണേഷ് വിഷയം യു.ഡി.എഫ് ന്യായമായി പരിഹരിക്കണമെന്നാണ് എന്‍.എസ്.എസിന്റെ അഭിപ്രായമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha