കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാനമ്മയെ ചോദ്യം ചെയ്തേ മതിയാകൂ; ശ്കതമായ ആവശ്യവുമായി അച്ഛൻ രംഗത്ത്...
കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അച്ഛൻ രംഗത്തെത്തി. കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പൊലീസിനോട് ഇവർ പറഞ്ഞില്ലെന്നാണ് പരാതി.
ഇത് സംബന്ധിച്ച് പുനലൂർ ഡി.വൈ.എസ്.പിയോട് പരാതിപ്പെട്ടതായും കുട്ടിയുടെ അച്ഛൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും വീട്ടുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. ബന്ധുവിൽ നിന്ന് പെൺകുട്ടിക്ക് നേരത്തെയും പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ വീട്ടുകാർ ഇത് മറച്ചു വയ്ക്കുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. കുട്ടിയുടെ മൃതദേഹം വീടിന് സമീപം സംസ്കരിക്കാനും നാട്ടുകാർ അനുവദിച്ചില്ല.
തുടർന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്കരിച്ചത്. നാട്ടുകാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അമ്മയെയും സഹോദരിയെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റുകയും സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഏരൂർ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയിൽ റബർ എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നിന് മുകളിൽ ആളൊഴിഞ്ഞ ഭാഗത്ത് റബർ തൈകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡിന് മുകളിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവുമായ രാഗേഷിനെ പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha