ഉസ്താദിന്റെ വാക്കുകള്‍ പുതുജീവന്‍ നല്‍കി... ഇനി ആത്മഹ്ത്യ ചെയ്യാനില്ലെന്ന് തങ്ങള്‍കുഞ്ഞ്
ജീവിതം അവസാനിപ്പിച്ചാലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഉസ്താദ് എത്തിയത്. വയറ്റില്‍ വളരുന്ന കുഞ്ഞിനെ കരുതിയും നാഗര്‍കോവില്‍ ആറ്റിന്‍കര പളളിയില്‍ വച്ച് കണ്ട ഉസ്താദിന്റെ വാക്കുകളുമാണ് വീണ്ടും ജീവിക്കണമെന്ന മോഹം ഉണ്ടാക്കിയതെന്ന് തങ്ങള്‍കുഞ്ഞ് നിറഞ്ഞ ചിരിയോടെ പറഞ്ഞു.
ജീവിതം അവസാനിപ്പിച്ചുകളയാം എന്നുറപ്പിച്ചാണ് ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി ഇറങ്ങിയത്. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയവെ ആത്മഹത്യക്കുറിപ്പെഴുതി വച്ച് ഭാര്യയെയും കൂട്ടി അപ്രത്യക്ഷനായശേഷം കഴിഞ്ഞ ദിവസമാണ് ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27) തിരികെയെത്തിയത്. ജീവിച്ചാലും മരിച്ചാലും ഒരുമിച്ച് തന്നെയാകണമെന്ന് വിചാരിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതലാണ് ഇരുവരെയും വര്‍ക്കല താലൂക്കാശുപത്രിയില്‍ നിന്നു കാണാതായത്. ഞായറാഴ്ച ഇരുവരെയും പൊലീസ് കണ്ടെത്തി മടക്കിക്കൊണ്ടുവന്നു.വീട്ടുകാരെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കാതെ ആരുമറിയാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് ചെന്ന് ജീവനൊടുക്കാനായിരുന്നു ആശുപത്രിയില്‍ നിന്ന് ഇറങ്ങി പുറപ്പെട്ടത്.
ആദ്യം പുത്തന്‍ചന്തയിലെത്തി അവിടെനിന്ന് ബസില്‍ കല്ലമ്പലത്തും പിന്നീട് കൊല്ലത്തും അവിടെ നിന്ന് എറണാകുളത്തേക്കും പോയി. എറണാകുളത്തെത്തിയപ്പോള്‍ ഒരു നിമിഷം ആറ്റിന്‍കര പള്ളിയെക്കുറിച്ചോര്‍ത്തു. അവിടെ നിന്ന് രാത്രി ട്രെയിനില്‍ കയറി. രാവിലെയോടെ പള്ളിയിലെത്തി. അവിടെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അലിയാര്‍ എന്നൊരു ഉസ്താദിനെ പരിചയപ്പെട്ടു. അദ്ദേഹത്തോട് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു. മരണം ഒന്നിനും ഒരു പരിഹാരമല്ലെന്നും ജീവിതത്തെ നേരിടുകയാണ് വേണ്ടതെന്നും എല്ലാം അള്ളാഹുവില്‍ സമര്‍പ്പിക്കാനും അദ്ദേഹം പറഞ്ഞു. അദ്ദേഹം അവിടെ ഒരു മുറി എടുത്തു തന്നു. രണ്ട് ദിവസം പളളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്റെ ബന്ധുവായ റിയാസിനെ വിളിച്ചു. അങ്ങനെയാണ് ഗുരുവായൂര്‍ക്ക് പോയത്. ഗര്‍ഭിണിയായ നേഹ തുടരെയുളള യാത്രയെത്തുടര്‍ന്ന് തലചുറ്റിവീണു. തുടര്‍ന്ന് ഗുരുവായൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ നടത്തി. ഇതിനിടെ പൊലീസ് റിയാസിനെ ബന്ധപ്പെട്ടു . പൊന്നാനിയിലേക്ക് അന്വേഷണവുമായി പോയ പൊലീസ് സംഘം ഗുരുവായൂര്‍ എത്തിയാണ് ഞങ്ങളെ കൊണ്ടുവന്നത് തങ്ങള്‍ കുഞ്ഞ് പറഞ്ഞു.
മനസ്സമാധാനത്തോടെ ഒന്നു ജീവിച്ചിട്ട് ഒരുപാടുനാളായി. അങ്ങനെയാണ് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. നേഹയുടെ കൈപ്പടയിലാണ് കത്തെഴുതി വച്ചത്. ഗുരുവായൂരില്‍ നിന്ന് ഞായറാഴ്ച രാത്രി വര്‍ക്കല സ്‌റ്റേഷനില്‍ കൊണ്ടുവന്ന ഞങ്ങളെ എ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha