ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാൻ മോഷണ നാടകം..
ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാൻ മോഷണം നടന്നെന്നു വ്യാജ പരാതി. പാലക്കാട്ടിലെ ഹോമിയോ ഡോക്ടറുടെവീട്ടിൽനിന്നും 65 പവനോളം സ്വര്‍ണം മോഷണംപ്പോയ സംഭവത്തില്‍ വേലക്കാരിക്കെതിരേ അന്വേഷണം നടത്തിയപ്പോള്‍ കേസ് മാറിമറിഞ്ഞ് ബലാത്സംഗമായി.
കഴിഞ്ഞമാസം ഒന്‍പതിനു രാത്രിയാണു ഡോ. മേനോന്റെ വീട്ടിലെ പൂജാമുറിയിലുള്ള കൃഷ്ണവിഗ്രഹത്തില്‍ ഇട്ടിരുന്ന ഇരുനൂറു പവന്‍ വരുന്ന ആഭരണങ്ങളില്‍നിന്ന് 65 പവനോളം നഷ്ടപ്പെട്ടത്. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വീട്ടിലുള്ളവരുടേതല്ലാതെ വിരലടയാളങ്ങളൊന്നും ലഭിച്ചിരുന്നില്ല. പൂട്ടു പൊളിക്കാതെ മോഷ്ടാക്കള്‍ അകത്തുകടന്നതും മുഴുവന്‍ ആഭരണങ്ങളും എടുക്കാതിരുന്നതും സംശയത്തിനിടയാക്കി. ഒന്നര വര്‍ഷത്തോളമായി വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന അകത്തേത്തറ സ്വദേശിനിയായ അമ്ബത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ അന്വേഷണത്തിനിടയില്‍ ഡോ. മേനോനും മകനും പലതവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നു വീട്ടുജോലിക്കാരി മൊഴി നല്‍കിയതോടെ കേസ് മാറിമറിഞ്ഞു.
ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാനാണ് മോഷണം നടന്നെന്നു വ്യാജ പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു. 2016 മാര്‍ച്ചിലാണ് ഇവര്‍ ജോലിക്കെത്തിയത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ബലാത്സംഗം ചെയ്തെന്നും സംഭവം പുറത്തു പറയാതിരിക്കാന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. സാമ്ബത്തികസഹായം വാഗ്ദാനം നല്‍കിയാണ് മകന്‍ പീഡനത്തിനിരയാക്കിയതെന്നു പരാതിയില്‍ പറയുന്നു.
മധ്യവയസ്കയായ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് ബലാത്സംഗത്തിനു കേസെടുത്തതോടെ ഡോക്ടര്‍മാരായ അപ്പനും മകനും ഒളിവില്‍ പോയി. ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം കൃഷ്ണനികേതന്‍ വീട്ടില്‍ ഡോ.പി.ജി. മേനോന്‍(93), മകന്‍ ഡോ. കൃഷ്ണമോഹന്‍ (56) എന്നിവര്‍ക്കെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
സമാനമായ സംഭവം മുമ്പും ഉണ്ടായതായി പോലീസ് പറഞ്ഞു. 13 പവന്‍ മോഷണം പോയെന്ന പരാതിയിലാണ് അന്നത്തെ വീട്ടുജോലിക്കാരിയെ ഒഴിവാക്കിയത്. ഡോ. പി.ജി. മേനോന്റെ പ്രായത്തിലും പോലീസിനു സംശയമുണ്ട്. 93 വയസായെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, 85 വയസിനടുത്താണ് പ്രായമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ ഇയാള്‍ മാത്രമാണ് താമസം. നഗരത്തോടു ചേര്‍ന്ന് രാമനാഥപുരത്താണ് മകന്‍ കൃഷ്ണമോഹന്‍ താമസിക്കുന്നത്. സുല്‍ത്താന്‍പേട്ടയില്‍ ഇവര്‍ ഹോമിയോ ക്ലിനിക്ക് നടത്തുന്നുണ്ട്. ജോലിക്കാരിയെ രഹസ്യമൊഴിയെടുക്കാനായി ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ടൗണ്‍ നോര്‍ത്ത് സി.ഐ: ആര്‍. ശിവശങ്കരനാണ് കേസന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha