ഇനി വെറും രണ്ട് നാള്‍ മാത്രം... വെറുതേ മോഹിക്കുവാന്‍ മോഹമെങ്കിലും തികഞ്ഞ ആത്മ വിശ്വാസത്തില്‍ ദിലീപ്; പ്രാര്‍ത്ഥനയോടെ അവസാന ജാമ്യത്തിനായി കാവ്യയും മീനാക്ഷിയും
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു ഹൈക്കോടതി വിധി പറയാനിരിക്കെ ദിലീപ് തികഞ്ഞ ആത്മ വിശ്വാസത്തില്‍. രാമലീലയുടെ വിജയമാണ് ദിലീപിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. കോടതി ഇന്ന് ജാമ്യം അനുവദിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.
ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യഹര്‍ജിക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ നടന് അനുകൂലമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം പ്രോസിക്യൂഷനും തീര്‍ത്തും ആത്മവിശ്വാസത്തിലാണ്. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് അവരും പറയുന്നു. ഇന്ന് ദിലീപിന് ജാമ്യം നിഷേധിച്ചാല്‍ വിചാരണ തടവുകാരനായി ഏറെ നാള്‍ ജയിലില്‍ കഴിയേണ്ടി വരും. രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ പൊലീസ് കുറ്റപത്രം നല്‍കും. ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്. അതിനിടെ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വിധി പറയും.
ദിലീപിന്റെ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ താരം പുറത്തു വരുന്നത് സിനിമാക്കാര്‍ക്കും ഫാന്‍സുകാര്‍ക്കും ആവേശമാകും. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പം ചിത്രം കാണാന്‍ ദിലീപ് തിയേറ്ററിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും താരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കാനും ഫാന്‍സുകാര്‍ക്കെല്ലാം നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. ജാമ്യം കിട്ടാന്‍ ഏത് ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ ദിലീപിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനാവുന്ന തരത്തില്‍ അതിവേഗം കാര്യങ്ങള്‍ അഭിഭാഷകര്‍ നീക്കം. അതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
ഹൈക്കോടതിയില്‍ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് പരിഗണനയിലുള്ളത്. ദിലീപിന്റെ ഹര്‍ജിയില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസ് പി. ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പ്പനശാലയായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നല്‍കും. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയാണ് ദിലീപ് പള്‍സര്‍ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാല്‍ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് മെമ്മറി കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha