കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് കോര്‍പ്പറേഷന്റെ അംഗീകാരം
കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ ഡ്രൈവറും കണ്ടക്ടറും ഡബിള്‍ റോളില്‍. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാവുകയാണ്. െ്രെഡവിംഗും കണ്ടക്ടറുടെ ജോലിയും അറിയാവുന്ന (ലൈസന്‍സുള്ള) രണ്ടു ജീവനക്കാരെ ഓരോ ബസിലും നിയമിക്കുന്ന െ്രെഡവര്‍ കം കണ്ടക്ടര്‍' സംവിധാനത്തിന് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.
ഒക്ടോബര്‍ അഞ്ച് മുതല്‍ പ്രധാന ദീര്‍ഘദൂര സര്‍വീസുകളില്‍ ഇതാരംഭിക്കും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ, സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സ്, മിന്നല്‍, സില്‍വര്‍ലൈന്‍ ജറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ 43 സര്‍വീസുകളിലാണ് ആദ്യഘട്ടമായി ഈ സംവിധാനം . 240 ജീവനക്കാര്‍ക്ക് ഇതിനുള്ള ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. ഒരാള്‍ ബസ് ഓടിക്കുമ്പോള്‍ മറ്റെയാള്‍ ടിക്കറ്റ് നല്‍കും. ആകെ ദൂരത്തിന്റെ പകുതി കിലോമീറ്റര്‍ കണക്കാക്കി മാറി മാറിയാവും ഡ്യൂട്ടി.
ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ നിലവില്‍ എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഉറക്കമിളച്ച് മണിക്കൂറുകളോളം വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന പരാതി വ്യാപകം.
ഒരു ബസില്‍ രണ്ട് െ്രെഡവര്‍മാര്‍, അല്ലെങ്കില്‍ െ്രെഡവര്‍ കം കണ്ടക്ടര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമായി.
മുന്‍ എം.ഡി ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങുകയും , രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനായിരുന്നു ആലോചന.
െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും യോഗ്യതയും ശമ്പള സ്‌കെയിലും വ്യത്യസ്തമായതും
െ്രെഡവിംഗ് ലൈസന്‍സുള്ള കണ്ടക്ടര്‍മാരുടെ കുറവും നടപ്പിലാക്കല്‍ വൈകിച്ചു.
https://www.facebook.com/Malayalivartha