മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന തീവ്ര പ്രതിരോധ പരിപാടികൾക്ക് ഇന്ന് തുടക്കം
മാരകമായ മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന തീവ്ര പ്രതിരോധ പരിപാടി ഇന്ന് തുടങ്ങും. ഇന്നുമുതല്‍ ഒരുമാസക്കാലം നാടും നഗരവും ജനങ്ങളാകെയും വലിയൊരു ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ്. അഞ്ചാംപനി (മീസല്‍സ്), ജര്‍മന്‍ മീസല്‍സ് (റുബെല്ല) എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ളതാണ് ഈ മഹായജ്ഞം. വസൂരിയെന്ന മഹാമാരിക്കെതിരെയാണ് കേരളം മുമ്പ് ഇതുപോലെ അതിവിപുലമായ കുത്തിവയ്പ് പരിപാടി സംഘടിപ്പിച്ചത്.
എംആര്‍ (മീസല്‍സ്, റുബെല്ല) വാക്സിന്‍ കുത്തിവയ്പായി നല്‍കുന്നതിനാല്‍ കുറെക്കൂടി മുന്നൊരുക്കങ്ങളും പരിശീലന പരിപാടിയും ആവശ്യമായിവരുന്നുണ്ട്. ഡോക്ടര്‍മാര്‍മുതല്‍ താഴെത്തട്ടില്‍ സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍വരെ പങ്കാളികളാകുന്ന അതിബൃഹത്തായ കര്‍മപരിപാടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നത്. ഒമ്പതുമാസത്തിനും 15 വയസ്സിനും ഇടയിലുള്ള 77 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കേണ്ടതുണ്ട്.
ആദ്യത്തെ രണ്ടാഴ്ച സ്കൂളുകളില്‍വച്ചാണ് കുത്തിവയ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്കണവാടികളിലും പ്ളേ സ്കൂളുകളിലും സൗകര്യമുണ്ടാകും. ഇതിനുപുറമെ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവയ്പ് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും അന്യൂനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കുത്തിവയ്പിന് എത്തുന്ന കുട്ടികള്‍ പ്രഭാതഭക്ഷണം കഴിച്ചുവരണം. കുത്തിവയ്പ് കഴിഞ്ഞ് കുട്ടികളെ അരമണിക്കൂര്‍ നിരീക്ഷിച്ചശേഷമേ ക്ളാസിലേക്ക് വിടാവൂ.
വൈറസാണ് രോഗകാരണമെന്നതിനാല്‍ ബാധിച്ച ശേഷമുള്ള ചികിത്സയേക്കാള്‍ എത്രയോ ഫലപ്രദമാണ് പ്രതിരോധ കുത്തിവയ്പ്. യാത്ര ചെയ്യുന്നവരിലും വിറ്റാമിന്‍ എ കുറവുള്ളവരിലും കുത്തിവയ്പ് എടുത്തില്ലെങ്കില്‍ എളുപ്പം ബാധിക്കുന്ന രോഗമാണ് മീസല്‍സ്. ചെവിപഴുപ്പ്, ശ്വാസംമുട്ടല്‍, ന്യുമോണിയ, മസ്തിഷ്കവീക്കം, രക്തത്തിലെ പ്ളേറ്റ്ലെറ്റ് കുറയല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ മാരകമായേക്കും.
ശരീരത്തില്‍ തടിച്ചുവീര്‍ക്കല്‍, ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കല്‍, തലവേദന, നേരിയ പനി എന്നീ ലക്ഷണങ്ങളുമായി തുടങ്ങുന്ന റുബെല്ല ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നീങ്ങും. അന്ധത, ബധിരത, ഹൃദയതകരാറുകള്‍, ആന്തരാവയവങ്ങള്‍ക്ക് കേട് സംഭവിക്കല്‍, വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവയെല്ലാം കാണാറുണ്ട്. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ ഗര്‍ഭം അലസലോ കുട്ടികള്‍ക്ക് വൈകല്യമോ ആയിരിക്കും ഫലം. 'രണ്ട് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റ വാക്സിന്‍' ദധൗത്യം 2020ല്‍ എത്തുമ്പോള്‍ മീസല്‍സ് നിര്‍മാര്‍ജനവും റുബെല്ല നിയന്ത്രണവുമാണ് ലക്ഷ്യമിടുന്നത്.
ജനകീയ ആരോഗ്യരക്ഷാ സംവിധാനങ്ങളിലും കുറഞ്ഞ ശിശുമരണനിരക്കിലും കേരളം ലോകമാതൃക സൃഷ്ടിക്കുമ്പോഴും ഇത്തരം പകര്‍ച്ചവ്യാധികള്‍ കാരണമുള്ള മരണം അവഗണിക്കാവുന്നതല്ല. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വരുംകാലങ്ങളിലും ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധയുണ്ടാകാനുള്ള സാധ്യത തീരെ ചെറുതല്ലെന്നാണ്. വിവാഹപ്രായമാകുന്ന പെണ്‍കുട്ടികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്.
അതിവിപുലമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് കേരളം ഇനിയുള്ള ദിവസങ്ങളില്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, അധ്യാപകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി വലിയൊരു നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയാണ് പ്രവര്‍ത്തനരംഗത്ത് ഇറക്കുന്നത്. ഒരുലക്ഷത്തോളംപേരാണ് സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനം നേരിട്ട് ഏറ്റെടുക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങള്‍, വായനശാലകള്‍, സന്നദ്ധസംഘടനകള്‍ എന്നിവ വഴി ഇതിന്റെ അനുബന്ധപ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും ഭാഗമാക്കാവുന്ന ജനലക്ഷങ്ങള്‍ വേറെയും.
ഈ പ്രവര്‍ത്തനം പരമാവധി ജനപങ്കാളിത്തത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മറ്റൊരു ഗുണഫലംകൂടി കാണേണ്ടതുണ്ട്. വാക്സിനേഷനെതിരെ കുറച്ചുനാള്‍മുമ്പ് മലപ്പുറം ജില്ലയിലും മറ്റു ചില കേന്ദ്രങ്ങളിലും ശക്തിപ്രാപിച്ച പ്രചാരണങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതിന് ഇത് സഹായകമാകും.
https://www.facebook.com/Malayalivartha