ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐഎ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കും. അതേസമയം, അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും.
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ അന്വേഷണം ഏജന്‍സി അന്വേഷിക്കണമെന്ന് ഉത്തരവ് ആഗ്സ്തിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാകും എന്‍ഐഎ ഇന്ന് സുപ്രീം കോടതിയില്‍ മുദ്രവച്ച് കവറില്‍ സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha