പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി
ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. 13ാം തിയ്യതിയിലെ അണ്ടര്‍ 17 ലോകകപ്പ് മത്സരം കണക്കിലെടുത്താണ് ഹര്‍ത്താലില്‍ മാറ്റം നടത്താനുള്ള തീരുമാനം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയത്തിനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ലോകകപ്പ് ഫുട്‌ബോള്‍ ദിവസം ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
https://www.facebook.com/Malayalivartha