സെന്റ് ജൂഡ് പള്ളിയില്‍ കുർബാനയർപ്പിക്കാനെത്തി ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ റിമാന്‍ഡിന് ശേഷം പുറത്തിറങ്ങിയ നടന്‍ ദിലീപ് ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് കുര്‍ബാന അര്‍പ്പിച്ചു. ഇന്ന് രാവിലെ 6.45ന് പള്ളിയിലെത്തിയ ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്ത ശേഷം 8.10നാണ് മടങ്ങിയത്. പള്ളി വികാരി മൈക്കിള്‍ ഡിസൂസയുമായി കൂടിക്കാഴ്ചയും നടത്തി. റിമാന്‍ഡിലായിരുന്നപ്പോള്‍ പുറത്തിറങ്ങുമ്ബോള്‍ പരിസരത്തെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇത് പ്രകാരമാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു. പള്ളിയില്‍ മറ്റ് വഴിപാടുകളും നടത്തി. മിമിക്രി - സിനിമാ താരം ഏലൂര്‍ ജോര്‍ജ്, ആലുവ നഗരസഭ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, ശരത്ത് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയിലെത്തിയത്. ദിലീപിന്റെ ജന്മദേശമായ ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ക്ഷേത്രം, ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനത്തിന് പോകുന്നുണ്ട്.
https://www.facebook.com/Malayalivartha