കുറ്റപത്രം വൈകിച്ച് ദിലീപിനെ രക്ഷിച്ചത് സേനയിലെ ഉന്നതനെന്ന് ആരോപണം; പരസ്യത്തിന്റെ പാപം തീർക്കാൻ സർക്കാർ കാശിക്ക് പോകുമോ?
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന സർക്കാർ തീരുമാനം അട്ടിമറിച്ചത് സേനയിലെ ഒരു ഉന്നതനാണെന്ന് വിവരം. സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ചാണ് ദിലീപിനെതിരെയുള്ള കുറ്റപത്രം നീട്ടികൊണ്ട് പോയത്. ഇക്കാര്യം സർക്കാർ ഒടുവിൽ മനസിലാക്കി അദ്ദേഹത്തെ പോലീസ് ആസ്ഥാനത്ത് നിന്നും നീക്കിയെങ്കിലും അന്വേഷണ സംഘത്തിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് അദ്ദേഹം ചരടുവലിക്കുകയായിരു ന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കണമെന്ന നിർദ്ദേശം ഉന്നതൻ ഇടപെട്ട് അട്ടിമറി ക്കുകയായിരുന്നു. അടുത്ത കാലത്ത് മറ്റൊരു വിഷയത്തിൽ ഇതേ ഉന്നത സർക്കാരിനെ വിഷമവൃത്തത്തിലാക്കിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് ഹർജി ഫയൽ ചെയ്യണമെന്ന ആവശ്യം സർക്കാരിൽ ശക്തമാണ്. പുതിയ ചിത്രമായ രാമലീല പുറത്തിറങ്ങിയ ദിവസം ദേശാഭിമാനി പത്രത്തിൽ ദിലീപ് ലക്ഷങ്ങൾ മുടക്കി ഫുൾ പേജ് പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ഇതിൽ ഒത്തുകളി ആരോപിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ദിലീപിന്റെ പണത്തിനു മുമ്പിൽ സി പി എം വെറും പിണം മാത്രമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതിനിടെ ദേശാഭിമാനിക്ക് ഫുൾ പേജ് പരസ്യം നൽകാൻ ഉപദേശിച്ചത് പോലീസ് ഉന്നതനാണെന്നും സംസാരമുണ്ട്. പാർട്ടിയുടെ പല കാര്യങ്ങളും തീരുമാനിക്കുന്നതിൽ നിർണായക പങ്ക് അദ്ദേഹത്തിനുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ. മനോരമക്ക് പോലും ലഭിക്കാത്ത പരസ്യമാണ് പാർട്ടിക്കാർ മാത്രം മറിച്ചു നോക്കുന്ന പത്രത്തിന് ലഭിച്ചത്.
പരസ്യം കണ്ടവർ ദിലീപ് പാർട്ടി അംഗമായെന്നു വരെ സംശയിച്ചു. ഇത്തരമൊരു സാഹചര്യം മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ദിലീപിന് ദോഷകരമായതൊന്നും ചെയ്യാനും സർക്കാർ തയ്യാറാവില്ല. കുറ്റപത്രം ഉടൻ നൽകില്ലെന്ന ഡി ജി പി യുടെ പരസ്യ പ്രസ്താവനയെ സംശയദൃഷ്ടിയോടെ കാണുന്നവർ ധാരാളമുണ്ട്.
ദിലീപ് ജയിലിൽ കിടന്ന കാലത്ത് കുറ്റപത്രം നൽകിയിരുന്നെങ്കിൽ വിചാരണ കഴിയും വരെ അദ്ദേഹം അകത്തു കിടക്കുമായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിലെ ഉന്നതയെ സേനയിലെ ഉന്നതൻ കാണുന്നതും ഗതിമാറ്റി വിടുന്നതും. ഉന്നതന്റെ പാർട്ടി ബന്ധം അറിയുന്നവരൊന്നും അദ്ദേഹത്തിനെതിരെ പ്രതികരിക്കാറില്ല. ഉന്നതനെതിരെ കളിച്ച സെൻകുമാർ പോയ പോക്ക് പലരും കണ്ടതാണ്.
അന്വേഷണ സംഘത്തിന് ജാമ്യം ലഭിച്ചതിൽ വലിയ സങ്കടമുണ്ട്. രാപകൽ അധ്വാനിച്ച് അവർ കെട്ടിപ്പടുത്ത സ്വപ്ന സൗധമാണ് തകർന്നു വീണത്. ഇതിൽ അവർക്ക് പ്രതിഷേധവുമുണ്ട്. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിലെ ഉന്നതരുമായി സംസാരിച്ചു. നളിനി നെറ്റോയും കാര്യങ്ങൾ വിശദീകരിച്ചു. കോടതി തീരുമാനത്തിൽ സർക്കാരിന് ഇടപെടാനാവില്ലെന്ന ന്യായമാണ് മുഖ്യന് ഉദ്യോഗസ്ഥർ ഉപദേശിച്ചത്.
https://www.facebook.com/Malayalivartha