പെട്രോള്‍ വില കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി
കേരളം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്. കേരളം പെട്രോള്‍ നികുതി കുറയ്ക്കില്ലെന്നും നയപരമായ തീരുമാനം ആദ്യം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഒരു നികുതിയും വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കണ്ടെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധനങ്ങളുടെ വാറ്റ് (മൂല്യ വര്‍ദ്ധിത നികുതി) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. നികുതി അഞ്ച് ശതമാനം കുറയ്ക്കണമെന്നാണ് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ പെട്രോളിന് 22 ശതമാനവും ഡീസലിന് 28 ശതമാനവുമാണ് സംസ്ഥാനങ്ങള്‍ വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്.
നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha