ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവും തീയേറ്റര്‍ ഉടമയും ആയ ലിബര്‍ട്ടി ബഷീര്‍
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവും തീയേറ്റര്‍ ഉടമയും ആയ ലിബര്‍ട്ടി ബഷീര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആണ് ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ ആഞ്ഞടിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഇല്ലാതാക്കിയേക്കും എന്നാണ് തന്റെ ഭയം എന്നാണ് ലിബര്‍ട്ടി ബഷീര്‍ ആഞ്ഞടിച്ചത്.
ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. ചലച്ചിത്ര നടന്‍ മഹേഷ്, തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ സെക്രട്ടറി ബോബി, രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ആയിരുന്നു ന്യൂസ് അവര്‍ ചര്‍ച്ച. തലപ്പത്തേക്ക് തിരിച്ചെത്തുമോ എന്നതായിരുന്നു ചര്‍ച്ചയുടെ തലക്കെട്ട്. ദിലീപിനെതിരേയും ഫിയോക്കിനെതിരേയും ആഞ്ഞടിച്ചുകൊണ്ടായിരുന്നു ലിബര്‍ട്ടി ബഷീര്‍ ആദ്യം മുതലേ സംസാരിച്ചത്. ചര്‍ച്ചയുടെ അവസാനത്തില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന ആ ആരോപണം ഉന്നയിച്ചത്.
ആക്രമിക്കപ്പെട്ട നടിയെ ഭൂമിയില്‍ നിന്നേ ഇല്ലാതാക്കിയേക്കും എന്നാണ് തന്റെ ഭയം എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദവും കോടതി ഉത്തരവും ചൂണ്ടിക്കാട്ടി വിനു വി ജോണ്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് പ്രതികാര ബുദ്ധിയോടെ ആണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നുണ്ട്. ദിലീപിന്റെ ശരീരഭാഷയിലും മുഖഭാവത്തിലും അത് വ്യക്തമാണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.
തനിക്കൊന്നും അത്തരം പേടിയില്ല. ഒന്നല്ല, പത്ത് ദിലീപ് വന്നാലും അതിനെ കൈകാര്യം ചെയ്യാന്‍ തനിക്ക് പറ്റുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്.ഈ കേസ് തീരുന്നതിന് മുമ്പ്, ഏതെങ്കിലും കാലത്ത് ആ പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഇടയുണ്ട് എന്നും ലിബര്‍ട്ടി ബഷീര്‍ ആവര്‍ത്തിച്ചു. ഈ കേസില്‍ സാക്ഷികള്‍ എല്ലാവരും സ്വാധാനിക്കപ്പെടും എന്ന ഭയവും പ്രകടിപ്പിക്കുന്നുണ്ട് ലിബര്‍ട്ടി ബഷീര്‍.
പള്‍സര്‍ സുനി തന്നെ ചിലപ്പോള്‍ ദിലിപിന് അനുകൂലമായി മൊഴി കൊടുക്കാനുള്ള സാധ്യതയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ച ഗണേഷ് കുമാറും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. എന്നാല്‍ ആ ബന്ധം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് പുറത്ത് പറയാന്‍ നിവൃത്തിയില്ലെന്നും പറയുന്നുണ്ട് ലിബര്‍ട്ടി ബഷീര്‍.
https://www.facebook.com/Malayalivartha