അമിത് ഷാ പല്ലില്ലാത്ത സിംഹമെന്ന് കോടിയേരി
ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി പ്രദേശത്ത് കൂടി പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ് ദേശീയാധ്യക്ഷന്‍ അമിത് ഷാ ജനരക്ഷായാത്രയില്‍ നിന്ന് ഒഴിവായത്. ആളുകളില്ലാതെ ശുഷ്കമായ യാത്രയായതുകൊണ്ടാണ് അദ്ദേഹം പിന്‍മാറിയതെന്നും കോടിയേരി പറഞ്ഞു.
അമിത് ഷാ സിംഹമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ജനരക്ഷാ യാത്രയില്‍ നിന്ന് പിന്‍മാറിയതോടെ അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha