നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നീക്കം തുടങ്ങി
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നീക്കം തുടങ്ങി. അതിന്റെ ഭാഗമായി അന്വേഷണ സംഘം നിയമോപദേശം തേടി. ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് കേസിലെ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്.
നിയമോപദേശം അനുകൂലമായാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് പോലീസിനെയും പ്രോസിക്യൂഷനെയും ഒരു പോലെ നാണം കെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ഈ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പോലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്.
ദിലീപ് ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ വിചാരണ കഴിയന്നതു വരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന് ആക്ഷേപവും ശക്തമാണ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha