ദുരൂഹതകള്‍ ബാക്കിയാക്കി സരിതയുടെ കാറിനു നേരെ വീണ്ടും ആക്രമണം
സരിത എസ് നായര്‍ സഞ്ചരിച്ച കാറിനു നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 9.30 ന് കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കോതാട് പാലത്തിന് സമീപത്തായിരുന്നു ആക്രമണം നടന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ചേരാനെല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു സരിത.
സരിതയുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്റെ ഡ്രൈവര്‍ ശശികുമാറാണ് കാറോടിച്ചിരുന്നത്. ക്ലാര്‍ക്ക് രഘുനന്ദനനും കാറില്‍ കൂടെയുണ്ടായിരുന്നു. കോതോട് ഭാഗത്ത് വച്ച് സരിതയുടെ കാറിനെ ടാറ്റാ സുമോയിലെത്തിയ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ ഒരാള്‍ സരിത ഇരുന്ന ഭാഗത്തെ ഡോര്‍ വലിച്ച് തുറക്കാന്‍ ശ്രമിച്ചു. ഈ സമയം മറ്റൊരാള്‍ കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍ സരിത പോലീസില്‍ വിവരമറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍, ഡിവൈഎസ്പി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. സരിതയെ പിന്നീട് വാരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയാത്ത നാലു പേര്‍ക്കെതിരെ കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha