പി.സി.ജോര്‍ജിനെ കാണാന്‍ ഒരമ്മയും കുഞ്ഞും വന്നെന്നും 2000 രൂപ കൊടുത്ത് ഒതുക്കിയെന്നും ഗൗരിയമ്മ, ഗൗരിയമ്മയ്‌ക്ക് തലയ്‌ക്ക് കുഴപ്പമെന്ന് പി.സി.
ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ആരോപണവുമായി ജെ.എസ്.എസ്. നേതാവ് കെ.ആര്‍ ഗൗരിയമ്മ. ജോര്‍ജ് ആദ്യമായി നിയമസഭയില്‍ വന്ന കാലത്ത് ഒരു സ്ത്രീ കുഞ്ഞുമായി ജോര്‍ജിനെ കാണാന്‍ നിയമസഭയില്‍ വന്നിരുന്നു. അവര്‍ക്ക് താനിടപെട്ടാണ് 2000 രൂപ കൊടുത്ത് മടക്കി അയച്ചത്. ഗണേഷ്‌കുമാര്‍ വിവാദത്തില്‍ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ഗൗരിയമ്മ പറഞ്ഞു.
ഗൗരിയമ്മയ്‌ക്ക് മറുപടിയുമായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്തെത്തി. ഗൗരിയമ്മയ്‌ക്ക് തലയ്‌ക്ക് കുഴപ്പമാണ്. ടി.വി. തോമസ് എന്നോര്‍ത്ത് പി.സി. തോമസ് എന്നു പറഞ്ഞുപോയതായിരിക്കും ഗൗരിയമ്മയെന്നും പി.സി. കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ അന്ന് ഉണ്ടായത് കള്ളക്കേസാണ്. ആ സ്‌ത്രീയെ കോടതി ശിക്ഷിച്ചതാണെന്നും ജോര്‍ജ് വ്യക്തമാക്കി. ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha