കള്ള സാക്ഷി പറയാന്‍ നിര്‍ബന്ധിച്ച മകനെ പിതാവ് തീവച്ച് കൊന്നു
പിതൃ സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ അനുകൂലമായി മൊഴി പറയണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ അച്ഛന് മകനെ തീവച്ച് കൊന്നു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. കിളിമാനൂര്‍ അടയമണ്‍ ചാവേറ്റിക്കാട്ട് കൂട്ടപ്പാറ മൊട്ടക്കുഴി കുന്നില്‍ വീട്ടില്‍ സോമരാജന് (62) ആണ് മകന് രാജനെ (30) കൊലപ്പെടുത്തിയത്.
മദ്യപാനം ശീലമാക്കിയ ഇരുവരും വാക്കേറ്റം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനിടയില്‍ രാജന് പിതൃ സഹോദരി ഭര്‍ത്താവ് ബേബിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി. ഈ കേസില്‍ രാജന് അനുകൂലമായി പിതാവ് കോടതിയില്‍ മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച പിതാവും രാജനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് വൈകിട്ട് 6 മണിക്ക് വീട്ടില്‍വച്ച് രാജന് പിതാവിനെ ആക്രമിച്ച ശേഷം പുറത്തു പോയി. വീണ്ടും വീട്ടിലെത്തിയ രാജന് ശരീരത്തില്‍ സ്വയം മണ്ണെണ്ണ ഒഴിച്ച് പിതാവുമായി വീണ്ടും വഴക്കുണ്ടാക്കി. ഇതിനിടയില്‍ മണ്ണെണ്ണ ഒഴിച്ചു നിന്ന രാജന്റെ ദേഹത്ത് പിതാവ് തീ കത്തിച്ചിടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സോമരാജനെ കിളിമാനൂര്‍ സിഐ അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha